Kerala

വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് രണ്ടാഴ്ച മുമ്പ് ഒളിച്ചോട്ടം! ബംഗളൂരുവിൽ ഹണിമൂണിന് പോയി തിരിച്ചെത്തിയ ദമ്പതികള്‍ അറസ്റ്റിൽ: പൊലീസ് ബാഗിൽ നിന്നും കണ്ടെടുത്തത് മാരക മയക്കുമരുന്ന് വസ്തുക്കള്‍

കായംകുളം: ഒരഴ്ച്ച മുമ്പ് ഒളിച്ചോടിയ വിദ്യാര്‍ത്ഥിനിയെയും കാമുകനെയും മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന കായംകുളം കണ്ണമ്പള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരെയാണ് വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം.ഡി.എം.എയുമായി ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം.ഡി.എം.എ ഒളിപ്പിച്ചത്.

ബംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസില്‍ ഇന്നലെ പുലര്‍ച്ചെ കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷനു തെക്കുവശം വന്നിറങ്ങിയപ്പോഴാണ് ഇയൂവരും അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യ അനീഷിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇവര്‍ നിയമ പരമായി വിവാഹം ചെയ്തിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി പറഞ്ഞു.

ഇരുവരും ക്ഷേത്രത്തില്‍ വച്ച്‌ മാലയിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും നിരന്തരം മയക്കുമരുന്ന് കച്ചവടത്തിലേര്‍പ്പെട്ടുവരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. മയക്കുമരുന്നിന്റെ ഉറവിടവും കായംകുളത്തെ ഇവരുടെ ബന്ധങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.

അനീഷിന്റെ വീടിനടുത്തുള്ള സ്കൂളിലാണ് ആര്യ പഠിച്ചിരുന്നത്. ഇരുവരും അടുപ്പത്തിലായതും ഇവിടെ വെച്ചാണ്. വീട്ടുകാര്‍ എതിര്‍ത്തെങ്കിലും ആര്യ ബന്ധം തുടര്‍ന്നു. കായംകുളത്ത് ആംബുലന്‍സ് ഡ്രൈവറായിരുന്ന അനീഷ് പിന്നീട് സ്വന്തമായി വാഹനം എടുത്ത് സെപ്ടിക് ടാങ്ക് ക്ളീനിംഗ് ജോലികള്‍ ചെയ്തുവരികയായിരുന്നു. ഇതിനിടയിലാണ് മയക്കുമരുന്ന് കച്ചവടം നടത്തിവന്നത്. ഇതില്‍ ആര്യയുടെ സഹായം ലഭിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. വീടുവിട്ടിറങ്ങിയ ഇവര്‍ ക്ഷേത്രത്തില്‍വച്ച്‌ വിവാഹം നടത്തിയശേഷം കൂട്ടുകാരോട് ഹണിമൂണ്‍ ട്രിപ്പിനെന്ന് പറഞ്ഞാണ് ബംഗളൂരുവിലേക്ക് പോയത്. എന്നാല്‍, അധിക ദിവസം അവിടെ തങ്ങാതെ മയക്കുമരുന്നുമായി മടങ്ങുകയായിരുന്നു.

admin

Recent Posts

ലാഭവിഹിതം നൽകിയില്ലെന്ന പരാതി! മഞ്ഞുമ്മൽ ബോയ്‌സ് നിർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം;നടൻ സൗബിനെ ഉൾപ്പെടെ ചോദ്യംചെയ്യും

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ ഇ ഡി അന്വേഷണം. നിർമ്മാതാവ് ഷോൺ ആൻ്റണിയെ ഇ ഡി ചോദ്യം ചെയ്തു. നടനും, നിർമ്മാതാവുമായ…

5 mins ago

നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി! കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതിയില്ല; പ്രധാനമന്ത്രിയെ പുകഴ്ത്തി സിപിഐഎം നേതാവ് ജി സുധാകരൻ

പ്രധാനമന്ത്രി ശക്തനായ ഭരണാധികാരിയെന്ന് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. നരേന്ദ്ര മോദിയ്‌ക്കൊപ്പം മികച്ച ഒരു കാബിനറ്റ് ഉണ്ടായിരുന്നു. വ്യക്തിപരമായി…

1 hour ago

ആക്രമിക്കാൻ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് എന്തിന് പോകണം? എന്നോട് ചെയ്‌തത് എല്ലാം എൻ്റെ മനസിലുണ്ട്;വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതിൽ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ മൂന്ന് തവണ…

2 hours ago

സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തി ;കന്നഡ സൂപ്പർസ്റ്റാർ ദർശൻ അറസ്റ്റിൽ

ബെംഗളൂരു: കൊലപാതകവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ അറസ്റ്റിൽ. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദർശനെ…

2 hours ago

തലയെടുപ്പോടെ സുരേഷ് ഗോപി! കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു |suresh gopi

തലയെടുപ്പോടെ സുരേഷ് ഗോപി! കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റു |suresh gopi

3 hours ago

ബാർകോഴ കേസ് ; നിയമസഭാ മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം: ബാർകോഴ കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച നിയമസഭാ മാർച്ചിൽ സംഘർഷം. പൊലീസിന് നേരെ കല്ലേറുണ്ടായതോടെ ജലപീരങ്കി പ്രയോഗിച്ചു.…

3 hours ago