അമരാവതി:ആന്ധ്രാപ്രദേശിൽ വിവാഹം കഴിക്കാൻ സഹായിക്കണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ട് 68കാരൻ. ആന്ധ്രാപ്രദേശ് വിനോദ സഞ്ചാര,സാംസ്‌കാരിക വകുപ്പ് മന്ത്രിയും നടിയുമായ റോജയോടാണ് 68കാരൻ വിവാഹം കഴിക്കാൻ സഹായം തേടിയത്. ഇപ്പോൾ പരാതി പരിഹാര അദാലത്തിൽ വിവാഹം കഴിക്കാൻ സാഹായം തേടുന്ന വൃദ്ധന്റേയും അതിന് മറുപടി നൽകുന്ന മന്ത്രിയുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
*65 வயது ஆச்சு, இன்னும் கல்யாணம் ஆகல.எனக்கு கல்யாணம் பண்ணி வைங்க மேடம். அமைச்சர் ரோஜாவிடம் கோரிக்கை வைத்த முதியவர்…#Roja #AndhraPradesh #Minister pic.twitter.com/2MNR8uhLMH
— Melwin S (@melwins23) May 20, 2022
ആന്ധ്രാപ്രദേശിൽ മുഖ്യമന്ത്രി വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി പാർട്ടി എംഎൽഎമാരോടും മന്ത്രിമാരോടും സ്വന്തം മണ്ഡലത്തിൽ അദാലത്ത് നടത്താൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി സ്വന്തം മണ്ഡലമായ നഗരിയിലെത്തിയത്. വീടുകൾ കയറിയിറങ്ങി ക്ഷേമം അന്വേഷിക്കുന്നതിനിടെയാണ് മന്ത്രിയും സംഘവും ഒറ്റയ്‌ക്ക് താമസിക്കുന്ന അറുപത്തെട്ടുകാരന്റെ വീട്ടിലെത്തിയത്.
തുടർന്ന് വിവരങ്ങൾ തിരക്കുന്നതിനിടെയായിരുന്നു 68കാരൻ പരാതി പറഞ്ഞത്. തന്നെ നോക്കാൻ ആരുമില്ലെന്നും വിവാഹം കഴിക്കാൻ സഹായം നൽകാമോയെന്നുമായിരുന്നു ഇയാളുടെ പരാതി. എന്നാൽ ഈ സഹായം നൽകുന്നില്ലെന്ന് പറഞ്ഞു മന്ത്രിയും കൂട്ടരും മടങ്ങുകയാണ് ചെയ്തത്.

