കണ്ണൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഐച്ചേരിയില്‍ താമസിക്കുന്ന പണ്ണേരി ലക്ഷ്മണന്റെ മകന്‍ ലെബിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കണ്ണൂർ നടുവിലിനടുത്താണ് സംഭവം.
സംഭവത്തിൽ യുവാവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇതോടെ യുവാവിനെ ആദ്യം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, തുടര്‍ന്ന് ആരോഗ്യ സ്ഥിതി ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റി.
ലെബിന്‍ കോവിഡ് വോളന്റിയറായി പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് യുവതിയുമായി പ്രണയത്തിലാകുന്നത്. എന്നാല്‍, വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണ് എന്ന കാരണത്താല്‍ ഇവരുടെ വിവാഹം നടത്താൻ ബന്ധുക്കള്‍ തയ്യാറായില്ലായിരുന്നു. തുടര്‍ന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.

