Sunday, May 5, 2024
spot_img

ഇനി മുതല്‍ മാസ്കില്ലെങ്കിൽ കേസെടുക്കില്ല; നിർണ്ണായക നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ

ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ പുത്തൻ നിർദേശങ്ങളുമായി കേന്ദ്രം. ഇനി മുതല്‍ മാസ്‌ക് പൊതുഇടങ്ങളിൽ ധരിച്ചില്ലെങ്കില്‍ കേസെടുക്കില്ല(Mask Not Compulsory Centre revokes Disaster Management Act provisions). കേന്ദ്ര സർക്കാരാണ് ഇതുസംബന്ധിച്ച നിർദേശം പുറത്തുവിട്ടത്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

സംസ്ഥാനങ്ങൾ ഉടന്‍ തന്നെ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നിയന്ത്രണമാണ് ഒഴിവാക്കുന്നത്. ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവയ്‌ക്കും കേസ് എടുക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല്യ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. 2020ലാണ് മാസ്‌കും ആള്‍ക്കൂട്ട നിയന്ത്രണവും ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ രാജ്യത്ത് നിലവില്‍ വരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഉത്തരവിന്റെ കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കുകയായിരുന്നു.

അതേസമയം ഈ നിയമം നീട്ടുകയോ പുതുക്കുകയോ ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് പറയുന്നു. വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നുണ്ട്. രണ്ട് വര്‍ഷത്തോളമായുള്ള നിയന്ത്രണങ്ങള്‍ക്കാണ് ഇതോടെ ഇളവ് വരുന്നത്. എന്നാൽ മാസ്ക് ധരിക്കേണ്ടെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ തുടരണമെന്ന് കേന്ദ്രം പറയുന്നു.

Related Articles

Latest Articles