Wednesday, September 23, 2026

ഫെഫ്‌ക, അമ്മ തുടങ്ങിയവരെല്ലാം വിധിയിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണ്; സിനിമാ ലൊകേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സെലുകള്‍ സ്ഥാപിക്കണമെന്ന ഹൈകോടതി വിധിയെ സ്വാഗതം ചെയ്ത് ഡബ്ല്യു സി സി

genകൊച്ചി: സിനിമാ ലൊകേഷനുകളില്‍ സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെലുകള്‍ വേണമെന്ന ഹൈക്കോടതി (High Court) ഉത്തരവിനെ സ്വാഗതം ചെയ്ത് ഡബ്ല്യു.സി.സി. ഡബ്ല്യു.സി.സി നല്‍കിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

സിനിമാ സംഘടനകളിലും ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടി ഉറപ്പാക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു.

ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, എ.എം.എം.എ, മാക്ട, കേരള സ്റ്റേറ്റ് ഗവണ്‍മെന്റ്, ഫിലിം ചേംബര്‍ എന്നിവയെല്ലാം പോഷ് ആക്ട് 2013 ല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്നും ഇത് നടപ്പിലാക്കപ്പെടുന്നു എന്ന് സിനിമാ വ്യവസായത്തിലെ നാമെല്ലാവരും ഉറപ്പാക്കേണ്ടതുണ്ടെന്നും ഡബ്ല്യു.സി.സി പറഞ്ഞു.

Related Articles

Latest Articles