Wednesday, December 24, 2025

ഓട്ടോറിക്ഷയിൽ വന്ന് മാസായി സുരേഷ് ഗോപിയുടെ എൻട്രി; അമ്പരന്ന് ആരാധകർ

കൊച്ചി: ഓട്ടോറിക്ഷയിൽ വന്ന് മാസ്സ് എൻട്രി നടത്തി ആരാധകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ ഓട്ടോയാത്രയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകീട്ട് എറണാകുളത്തൊരു പ്രോഗ്രാം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു എംപി. കൊച്ചിയിലെ ബ്ലോക്കിൽ പെട്ട് കൃത്യസമയത്ത് ചടങ്ങിനെത്താനാകില്ലെന്ന് മനസ്സിലായതോടെ താരം തന്റെ യാത്ര ഓട്ടോയിലാക്കി. വൈകീട്ട് നാല് മണീയോടെ പോകാനിറങ്ങിയ സുരേഷ് ഗോപി, എംജി റോഡിലെയും മറ്റും റോഡുകളിലെയും ബ്ലോക്ക് മനസ്സിലാക്കിയതോടെ തന്റെ കാറ് പറഞ്ഞ് വിട്ട് യാത്ര ഓട്ടോയിലേക്ക് മാറ്റുകയായിരുന്നു.

താര സംഘടനായ അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം ബിടിഎച്ചിലെ ഉദ്ഘാടന ചടങ്ങിനെത്തിയത്. കാറിൽ താര പ്രഭയോടെ വന്നിറങ്ങുന്ന താരത്തെ പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു സുരേഷ് ഗോപിയെത്തിയത്. സിനിമാ സ്റ്റൈലിൽ സുരേഷ് ഗോപി ഓട്ടോയിൽ വന്നിറങ്ങിയ മാസ്സ് എൻട്രി കാണേണ്ടത് തന്നെയായിരുന്നു. അരമണിക്കൂർ കൊണ്ടാണ് ഓട്ടോ കലൂരിൽ നിന്ന് ബിടിഎച്ച് ഹോട്ടലിൽ എത്തിയത്. സ്ഥലത്ത് ചെന്നിറങ്ങിയപ്പോൾ മാത്രമാണ് ഓട്ടോ ഡ്രൈവർ സുരേഷ് ഗോപിയെ തിരിച്ചറിഞ്ഞതെന്നാണ് സമൂഹമാധ്യമങ്ങളിൽ പറയുന്നത്.

Related Articles

Latest Articles