Monday, December 29, 2025

പഞ്ചാബ് അതിർത്തിയിൽ വൻ ആയുധ വേട്ട; പട്രോളിംഗിനിടെ തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്ത് ബിഎസ്എഫ്

ജലന്ധർ: അതിർത്തിയിൽ ആയുധങ്ങൾ കണ്ടെടുത്ത് ബിഎസ്എഫ്. പാക്കിസ്ഥാൻ അതിർത്തി വരുന്ന ഫിറോസ്പൂർ മേഖലയിൽ നിന്നാണ് ആയുധങ്ങൾ ലഭിച്ചത്. സ്ഥിരം പട്രോളിംഗിനിടെയാണ് കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിൽ ആയുധങ്ങൾ കണ്ടെത്തിയത്.

മൂന്ന് ഏകെ-47 റൈഫിളുകളും വെടിയുണ്ടകൾ നിറഞ്ഞ ആറ് മാഗസിനുകളും രണ്ട് പിസ്റ്റളുകളും അതിന്റെ വെടിയുണ്ടകളുമാണ് ചാക്കിലുണ്ടായിരുന്നതെന്നും ബിഎസ്എഫ് സൈനികർ അറിയിച്ചു. തോക്കുകളും വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. അതിർത്തിയിലൂടെ ആയുധക്കടത്ത് നടത്തുന്ന സംഘം ഒളിപ്പിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഭീകരരുടെ നുഴഞ്ഞു കയറ്റമാണോ ഇതിന് പിന്നിലെന്ന കാര്യം ബിഎസ്എഫ് സ്ഥിരീകരിച്ചിട്ടില്ല.

ഈ മാസം തുടക്കത്തിൽ ഇതേ മേഖലയിൽ നടന്ന തിരിച്ചിലിൽ നാല് വിദേശ നിർമ്മിത പിസ്റ്റളുകൾ പഞ്ചാബ് പോലീസ് കണ്ടെത്തിയിരുന്നു. നാലുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ലോപോകീ, മാൻജാ, കാകാഡ് ഗ്രാമങ്ങളിലാണ് റെയ്ഡ് നടന്നത്.

Related Articles

Latest Articles