Monday, October 5, 2026

ശിവമോഗയിൽ വൻ സ്‌ഫോടനം;15 കിലോമീറ്റർ ചുറ്റളവിൽ വരെ നാശനഷ്ടം; പൊലിഞ്ഞത് നിരവധി ജീവനുകള്‍

ബെംഗളൂരു: കർണാടകയിലെ ശിവമോഗയിൽ ക്രഷർ യൂണിറ്റിൽ വൻ സ്‌ഫോടനം. സംഭവത്തില്‍ പത്തിലധികം അളുകൾ കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കിലെ ക്രഷർ യൂണിറ്റിലായിരുന്നു അപകടം. റെയിൽവേ ക്രഷർ യൂണിറ്റിൽ സ്ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരിൽ അധികവും ബീഹാറിൽ നിന്നുള്ള തൊഴിലാളികളാണെന്നാണ് വിവരം.

അതേസമയം പൊട്ടിത്തെറി ശിവമോഗ, ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു. ഭൂചലനമാണെന്ന ഭീതിയിൽ ആളുകൾ വീടുകളിൽ പുറത്തേക്കിറങ്ങി ഓടി. അപകടം നടന്ന് 15 കിലോ മീറ്റർ ചുറ്റളവിൽ കെട്ടിടങ്ങൾക്ക് നാശ നഷ്ടവും റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Latest Articles