സൂറത്ത്: ഗുജറാത്തിൽ റോഡ്‌ഷോയ്ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡിൽ തടിച്ചു കൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിൽ എത്തുന്ന മോദി സംസ്ഥാനത്ത് 29,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടും.
ഡിസംബറിൽ നടക്കാൻ പോകുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ മുന്നേറ്റം കാഴ്ചവെക്കാനുള്ള ശ്രമണങ്ങളാണ് തുടങ്ങുന്നത്. സൂറത്ത് വിമാനത്താവളത്തിൽ എത്തിയ മോദി ഖോദാദര മുതൽ ലിംബായത്ത് വരെയുള്ള 2.5 കിലോമീറ്ററോളം റോഡ്ഷോ നടത്തുകയും ചെയ്തിരുന്നു.
ബിജെപി നേതാക്കളോടൊപ്പം പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ നിന്ന് റോഡിന് ഇരുവശത്തായി തിങ്ങി നിറഞ്ഞ പ്രവർത്തകരെ അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ശക്തമായ രാഷ്‌ട്രീയ തന്ത്രങ്ങൾ മെനയുന്നതിന്റെ ഭാഗമായാണ് ഗുജറാത്തിൽ എത്തിയത്.
ഗുജറാത്തിൽ നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനത്തിന്റെ ഭാഗമായി ലോകത്ത് ആദ്യമായി നിർമ്മിക്കുന്ന സി എൻ ജി ടെർമിനലിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കുകയും ഭാവ്‌നഗറിലെ ബ്രൗൺഫീൽഡ് പോർട്ട് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കി. തുടർന്ന് ഭാവ്‌നഗറിലെ കൂറ്റൻ റാലിയെ മോദി അഭിസംഭോധന ചെയ്തു സംസാരിക്കും.

