കൊളംബിയയിൽ നിന്നുള്ള ദൃശ്യം
കൊളംബിയയിൽ അതിശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്യപ്പെട്ടു. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തിറങ്ങി ഓടിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ പടിഞ്ഞാറ് മാറി ചോക്കോ മേഖലയിലെ സാൻ ജോസ് ഡെൽ പാൽമാർ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം 107 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അയൽരാജ്യമായ ഇക്വഡോറിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഭൂചലനത്തെത്തുടർന്ന് ചോക്കോ മേഖലയിൽ വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും നിരവധി കെട്ടിടങ്ങൾ തകർന്നതായും ചോക്കോ ഗവർണർ നുബിയ കോർഡോബ സാമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. ഭൂചലനത്തിൽ ആളുകൾക്ക് പരിക്കേറ്റതായും പ്രാഥമിക റിപ്പോർട്ടുകളുണ്ട്, എന്നാൽ നാശനഷ്ടങ്ങളുടെ പൂർണ്ണരൂപം ഇനിയും ലഭ്യമായിട്ടില്ല. ജൂൺ മാസാവസാനം വെനസ്വേലയിൽ ഉണ്ടായ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ തുടർച്ചയായ ഭൂകമ്പങ്ങളിൽ അഞ്ഞൂറിലധികം കെട്ടിടങ്ങൾ തകരുകയും അയ്യായിരത്തിലധികം ആളുകൾ മരിക്കുകയും ചെയ്തതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് കൊളംബിയയിൽ വീണ്ടും ഇത്രയും വലിയൊരു ഭൂചലനം ഉണ്ടായിരിക്കുന്നത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…