Sunday, May 12, 2024
spot_img

റഷ്യയിൽ പെട്രോൾ പമ്പിൽ വൻ സ്ഫോടനം; 35 പേർക്ക് ദാരുണാന്ത്യം

മോസ്‌കോ : റഷ്യയിലെ റിപ്പബ്ലിക് ഓഫ് ഡെഗിസ്ഥാൻ പ്രവിശ്യയിലെ പെട്രോൾ പമ്പിലുണ്ടായ സ്ഫോടനത്തിൽ 35 പേര്‍ക്ക് ദാരുണാന്ത്യം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.സ്ഫോടനത്തിൽ 35 പേർ മരിച്ചതായും 80 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കറ്റവർക്ക് എത്രയും പെട്ടെന്ന് ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധിക്കട്ടെയെന്നും ഔദ്യോഗിക വാർത്താകുറിപ്പിൽ പുട്ടിൻ വ്യക്തമാക്കി. ഇന്നലെ രാത്രി പ്രാദേശിക സമയം രാത്രി 10 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പമ്പിന് സമീപം കാർ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തീപിടിക്കുകയും ഇത് പമ്പിലേക്ക് പടർന്ന് സ്ഫോടന‌മുണ്ടാകുകയുമായിരുന്നു. 600 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ തീ പടർന്നതായും 260 അഗ്നിശമന സേന പ്രവർത്തകർ‌ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം അന്വേഷിച്ചു വരികയാണ്.

Related Articles

Latest Articles