Wednesday, January 7, 2026

ജമ്മു കശ്മീരില്‍ വന്‍ തീപിടിത്തം; കത്തി നശിച്ചത് 15 ലധികം വീടുകള്‍, ആളപായമില്ല,പോലീസ് അന്വേഷണമാരംഭിച്ചു

ജമ്മു കശ്മീർ: കിഷ്ത്വാര്‍ ജില്ലയിൽ വൻ തീപിടിത്തം. അപകടത്തിൽ 15 ലധികം വീടുകള്‍ കത്തിനശിച്ചു. അപകടത്തിൽ ഇതുവരെ മറ്റ് പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പദ്ദര്‍ തഹസില്‍ ചാഗ്-ഗാന്ധാരി പ്രദേശത്ത് ഇന്നലെ രാത്രിയായിരുന്നു തീപിടുത്തമുണ്ടായത്.

നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും ഉടൻ തന്നെ സൈന്യവും പോലീസും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു.

തീ അണയ്ക്കുമ്പോഴേക്കും 15 വീടുകള്‍ പൂർണ്ണമായും കത്തിനശിച്ചിരുന്നു. 23 ഓളം കുടുംബങ്ങളെ വലിയ രീതിയിൽ തീപിടത്തം ബാധിക്കുകയും ചെയ്തു. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചു.

Related Articles

Latest Articles