തിരുവനന്തപുരം: ബിവറേജസ് ഔട്ട്ലറ്റിന്റെ പൂട്ട് കുത്തിത്തുറന്ന് വൻ മദ്യ കവർച്ച. വര്‍ക്കലയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. മാനേജരുടെ ക്യാബിന് സമീപത്തു സൂക്ഷിച്ചിരുന്ന വിലകൂടിയ, മുന്തിയ ഇനം വിദേശ നിര്‍മ്മിത മദ്യമാണ് മോഷ്‌ടിച്ചത്. ഓഫീസ് ആവശ്യത്തിനുള്ള മൊബൈല്‍ ഫോണും കൊണ്ട് പോയിട്ടുണ്ട്.
50,340 രൂപ വിലവരുന്ന 31 കുപ്പി മദ്യമാണ് മോഷണം പോയത്. മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിൽ. ഔട്ട്ലറ്റിന്റെ പൂട്ട് തകര്‍ത്ത് ഗ്രില്‍ വളച്ചാണ് മോഷ്‌ടാക്കള്‍ അകത്തു കടന്നത്. ഷെല്‍ഫ് പൊളിക്കാനും ഇവർ ശ്രമം നടത്തി. ഓഫീസ് ഫയലുകളും മറ്റും വലിച്ചുവരിയിട്ട നിലയിൽ കണ്ടെത്തി.
ഔട്ട്ലറ്റിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതിന് ശേഷമാണ് മോഷണം നടത്തിയത്. ഇക്കാരണത്താൽ ഔട്ട്ലറ്റിനുള്ളിലെ സിസിടിവിയില്‍ മോഷ്‌ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞില്ല. തുടര്‍ന്ന്, സമീപത്തുള്ള ലോഡ്‌ജിന്റെ സിസിടിവി പരിശോധിച്ചതോടെയാണ് മൂന്നുപേര്‍ ഔട്ട്ലറ്റിനുള്ളില്‍ കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്

