Tuesday, October 6, 2026

സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ജാതി അധിക്ഷേപ കേസിൽ സാബു എം ജേക്കബിൻ്റെ അറസ്റ്റ് ഹൈക്കോടതിത് തടഞ്ഞു . നിലവിലെ സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റ് അനിവാര്യമല്ലെന്ന് ഹൈ കോടതി പറഞ്ഞു. . പൊലീസ് ആവശ്യപ്പെടുകയാണെങ്കിൽ ചോദ്യം ചെയ്യലിന് പ്രതികൾ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. കേസിൻ്റെ അന്വേഷണം തുടരാമെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നുണ്ട് . ക്രിസ്തുമസ് അവധിയ്ക്ക് ശേഷം ഹർജി പരിഗണിക്കും. കേസിൻ്റെ പ്രാഥമിക വാദം കേട്ട ശേഷമാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നോട്ടീസ് നൽകി മാത്രമേ പ്രതികളെ ചോദ്യം ചെയ്യാൻ വിളിക്കാവു എന്നും പോലീസിൻ്റെഭാഗത്തു നിന്ന് ഉപദ്രവങ്ങൾ ഉണ്ടാവരുതെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. എഫ്ഐആർ റദ്ദാക്കാനുള്ള സാബു എം ജേക്കബിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട് .എംഎൽഎ ശ്രീനിജിന് നോട്ടീസ് നൽകാനും നിര്‍ദേശിച്ചിട്ടുണ്ട്.

കുന്നത്തുനാട് എം.ൽ.എ പി വി ശ്രീനിജിനെ ഓഗസ്റ്റ് 17ന് ഐക്കരനാട് കൃഷിഭവനിൽ വച്ചു നടന്ന കർഷക ദിനാഘോഷത്തിൽ ജാതി പറഞ്ഞതിക്ഷേപിച്ചു എന്നതിൻ്റെ പരാതി നൽകിയത്.. എന്നാൽ അതിനെ പൂർണമായും നിഷേധിക്കുകയും എം ൽ എ ശ്രീജിനുമായുള്ളത് രാഷ്ട്രീയ അഭിപ്രായ വ്യത്യാസമാണുള്ളതെന്നും സാബു എം ജേക്കബിൻ്റെ ഹർജിയിൽ പറയുന്നു.

Related Articles

Latest Articles