Saturday, September 19, 2026

യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച; 20ലധികം യാത്രക്കാരുടെ ഫോണുകളും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു; കവർച്ചയ്ക്ക് ഇരയായതിൽ ഭൂരിഭാഗവും മലയാളികൾ

കോഴിക്കോട്: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ കവര്‍ച്ച. യാത്രക്കാരുടെ ഫോണുകളും ആഭരണങ്ങളും ഫോണും ഉൾപ്പെടെ മോഷണം പോയി. കവർച്ചയ്ക്ക് ഇരയായതിൽ ഭൂരിഭാഗവും മലയാളികളാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും മധ്യേയായിരുന്നു മോഷണം നടന്നത്.

ട്രെയിനിന്റെ എസി കോച്ചുകളിലെ ഇരുപതോളം യാത്രക്കാരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഹാന്‍ഡ് ബാഗുകളും യാത്രക്കാര്‍ പാന്റ്‌സിന്റെയും മറ്റും പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണും ആഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. പണമുള്‍പ്പെടെ കവര്‍ന്ന് ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

യാത്രക്കാര്‍ ഉറക്കമുണര്‍ന്നപ്പോഴാണ് കവര്‍ച്ചയ്ക്ക് ഇരയായ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പരാതി നല്‍കാന്‍ സേലം സ്റ്റേഷനില്‍ ഇറങ്ങി. യാത്രക്കാരുടെ ഫോണ്‍ ലൊക്കേഷന്‍ ട്രേസ് ചെയ്തതില്‍ നിന്ന് കവര്‍ച്ചാസംഘം സേലം കേന്ദ്രീകരിച്ചാണുള്ളതെന്ന സൂചന ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles