Friday, June 14, 2024
spot_img

കർണാടകയിൽ പ്രധാനമന്ത്രിയുടെ റാലിയിൽ വൻ സുരക്ഷാ വീഴ്ച;മാലയുമായി യുവാവ് മോദിയുടെ തൊട്ടരികിൽ വരെ ഓടിയെത്തി

ബെംഗളൂരു : കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന റാലിക്കിടെ ഗുരുതര സുരക്ഷാ വീഴ്ച. വാഹന റാലിക്കിടെ മോദിയുടെ അടുത്തേക്ക് യുവാവ് മാലയുമായി ഓടിയെത്തി. ഹുബ്ബാലിയിലാണ് ഗൗരവപരമായ സുരക്ഷാ വീഴ്ചയുണ്ടായത്. മോദിയുടെ തൊട്ടരികിലെത്തിയയാളെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റി.

ഹുബ്ബാലിയിൽ 29–ാമത് ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പ്രധാനമന്ത്രി. വിമാനത്താവളം മുതൽ ചടങ്ങ് നടക്കുന്ന റെയിൽവേ സ്‌പോർട്‌സ് ഗ്രൗണ്ട് വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ ഉണ്ടായിരുന്നു. റോഡിന്റെ ഇരുവശവും തിങ്ങിക്കൂടിയ ആളുകളെ പ്രധാന മന്ത്രി അഭിസംബോധന ചെയ്യുമ്പോഴായിരുന്നു സംഭവം. ബാരിക്കേഡ് ചാടിക്കടന്ന യുവാവ് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെ പൂമാലയുമായി പ്രധാനമന്ത്രിയുടെ തൊട്ടടുത്തെത്തുകയായിരുന്നു. ഉടൻതന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചുമാറ്റിയെങ്കിലും ഇതിനിടയിൽ ഇയാൾ പൂമാല പ്രധാനമന്ത്രിക്ക് കൊടുത്തു കഴിഞ്ഞിരുന്നു.

കനത്ത സുരക്ഷാ വലയം ഭേദിച്ച് ഇയാൾ എങ്ങനെയാണ് പ്രധാനമന്ത്രിക്കരികിൽ എത്തിയെന്ന് വ്യക്തമല്ല.

Related Articles

Latest Articles