Kerala

മട്ടാഞ്ചേരിയിലെ വ്‌ളോഗർക്ക് എട്ടിന്റെ പണികിട്ടിയത് ഫോൺ മോഷണം പോയതോടെ; കഞ്ചാവ് ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിച്ച പ്രമുഖ വ്‌ളോഗർ കുടുങ്ങിയതിങ്ങനെ…

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കഞ്ചാവ് ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിച്ച വ്‌ളോഗർ എക്‌സൈസിന്റെ പിടിയിലായത് അവിചാരിതമായി. പെൺകുട്ടിയുടെ മോഷണം പോയ ഫോണിൽ നിന്ന് പഴയ ലൈവ് വീഡിയോ ചോർന്നതോടുകൂടിയാണ് വ്‌ളോഗർ പോലീസിന്റെ വലയിലാകുന്നത്. വ്ലോഗറും പെൺകുട്ടിയും തമ്മിൽ കഞ്ചാവ് ഉപയോഗത്തെപ്പറ്റി സംസാരിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ ഫോർട്ട്കൊച്ചിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുന്നത്.

ട്രെയിൻ യാത്രയ്‌ക്കിടെയാണ് പെൺകുട്ടിയുടെ ഫോൺ മോഷണം പോകുന്നത്. അടുത്ത ദിവസം രാവിലെ മുതൽഇരുവരുടെയും ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കാൻ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള രേഖാമൂലമുള്ള പരാതിയും കാട്ടൂർ പോലീസിന് ലഭിച്ചു.

മട്ടാഞ്ചേരി പുത്തൻ പുരയ്‌ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിനെ (34) വീട്ടിലെത്തിയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തു. സോഷ്യൽ മീഡിയ ലൈവിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടാണ് ഇയാൾ കഞ്ചാവിനെപ്പറ്റി സംസാരിച്ചത്. തുടർന്ന് കുട്ടിയെ കഞ്ചാവ് വലിക്കാൻ പ്രേരിപ്പിക്കുകയും ഒരുമിച്ചിരുന്ന് കഞ്ചാവ് വലിക്കാൻ കുട്ടിയെ ക്ഷണിക്കുകയും ചെയ്തു.

പെൺകുട്ടിയുടെ ഫോണിൽ നിന്നാണ് വീഡിയോ ദൃശ്യങ്ങൾ ചോർന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കേസ്അന്വേഷണം പുരോഗമിക്കുന്നത്.

B4 Admin

Recent Posts

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 hour ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

4 hours ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

5 hours ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

11 hours ago

രാജഭരണത്തിന്റെ പ്രൗഢിയും കേരളത്തിന്റെ പൈതൃകവും: പത്മനാഭപുരം കൊട്ടാരം സന്ദർശിച്ച് ഗവർണർ ഓംപ്രകാശ് മാഥൂർ

മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…

12 hours ago

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചെയർമാനിലേക്കും അന്വേഷണം. ആറു മണിക്കൂർ ചോദ്യംചെയ്യൽ അറസ്റ്റിലേക്കും നീങ്ങുമോ?

കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…

12 hours ago