Saturday, May 4, 2024
spot_img

കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട; 5 കി​ലോ ക​ഞ്ചാ​വു​മാ​യി ബീ​ഹാ​ർ സ്വ​ദേ​ശി എക്സൈസ് പിടിയിൽ

 

ക​ണ്ണൂ​ർ:കണ്ണൂരിൽ വൻ കഞ്ചാവ് വേട്ട. 5 കി​ലോ ക​ഞ്ചാ​വു​മാ​യി ബീ​ഹാ​ർ സ്വ​ദേ​ശിയെ പിടികൂടി എക്സൈസ്. ബീ​ഹാ​ർ സി​വാ​ൻ ജി​ല്ല സ്വ​ദേ​ശി​യാ​യ രാ​ജേ​ഷ് മാ​ജി (27) എ​ന്ന​യാ​ളാ​ണ് എക്സൈസ് സംഘത്തിന്റെ പിടിയി​ലാ​യ​ത്. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര മേ​ഖ​ലാ സ്ക്വാ​ഡി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ക​ണ്ണൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സി​നു കൊ​യി​ല്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ പി​ള്ള​യാ​ർ കോ​വി​ലി​ന് സ​മീ​പ​ത്തെ സം​ഗ​മം ലോ​ഡ്ജ് പ​രി​സ​ര​ത്ത് വ​ച്ചാ​ണ് ഇ​യാ​ളെ പി‌​ടി​കൂ​ടി‌​യ​ത്.

പ്രിവന്റീവ് ഓ​ഫീ​സ​ർ എം.​കെ.സ​ന്തോ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​പി.സു​ഹൈ​ൽ, എം.​സ​ജി​ത്ത്, ടി.​അ​നീ​ഷ്, കെ.​പി.​റോ​ഷി, എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പി. ​ജ​ലീ​ഷ്, കെ.​ബി​നീ​ഷ്, സൈ​ബ​ർ ​സെ​ൽ അം​ഗ​ങ്ങ​ളാ​യ ടി.​സ​ന​ലേ​ഷ്, സു​ഹീ​ഷ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. ഇ​ന്ന് ക​ണ്ണൂ​ർ ജു​ഡീ​ഷ​ൽ ഫ​സ്റ്റ് ക്ലാ​സ് കോടതി മു​മ്പാ​കെ ഹാ​ജ​രാ​ക്കിയ​തി​നു ശേ​ഷം പ്രതിയെ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി വ​ട​ക​ര നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related Articles

Latest Articles