Saturday, May 18, 2024
spot_img

ചുവടു മാറ്റാനൊരുങ്ങി മായാവതി?; പിന്നാക്ക സംവരണം ഏര്‍പ്പെടുത്തിയാല്‍ മോദിയെ പിന്തുണക്കുമെന്ന് പ്രഖ്യാപനം

ലഖ്‌നൗ: പിന്നാക്ക സംവരണം ഏര്‍പ്പെടുത്തിയാല്‍ ബിജെപിയെ പാര്‍ലമെന്റിലും പുറത്തും പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ മാത്രം എണ്ണം എടുത്താല്‍ മതിയെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പുറത്തുവന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.

ബീഹാര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് സമയം ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയായിരുന്നു മായാവതിയുടെ ഈ പ്രതികരണം.

സര്‍വേയില്‍ പിന്നാക്കാരുടെ എണ്ണം കൂടി കണക്കാക്കണമെന്നാണ് മായാവതിയുടെ ആവശ്യം. എന്നാൽ ഏതെങ്കിലും തരത്തില്‍ മോദി ആ ആവശ്യത്തെ പരിഗണിക്കുകയാണെങ്കില്‍ പാര്‍ലമെന്റില്‍ പിന്തുണക്കുമെന്ന് മായാവതി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles