1970 കളിൽ എപ്പോഴോ കന്യാകുമാരിയിൽ പ്രത്യക്ഷമായ ഒരു സ്ത്രീ രൂപം. ഊരേതെന്നറിയില്ല, ശരീരപ്രകൃതം വച്ച് ഭാരതത്തിന്റെ വടക്കു കിഴക്കൻ പ്രദേശങ്ങളിലോ നേപ്പാളിലോ ആണ് സ്വദേശമെന്നേ കരുതാനാകൂ. ശരീരത്തിൽ സ്ഥാനം തെറ്റി കിടക്കുന്ന ഉടയാട പലപ്പോഴും നിലത്തു വീഴും. പക്ഷേ അവർക്ക് അതിലൊന്നും ശ്രദ്ധയില്ല.
അധികമൊന്നും സാംസാരിക്കാറില്ല. മാനസിക നില തെറ്റിപ്പോയതിനാൽ അലഞ്ഞു തിരിയാൻ വിധിക്കപ്പെട്ട ഒരു സ്ത്രീ എന്നേ കണ്ടവരൊക്കെ കരുതിയിരുന്നുള്ളൂ. അസാധാരണ പ്രകൃതമായതുകൊണ്ടു അവർ ഉണ്ടോ ഉറങ്ങിയോ എന്ന് ആരും അന്വേഷിച്ചതുമില്ല.

