കേരളത്തിൽ കഴിഞ്ഞ മാസം സിപിഎമ്മിന് നേരെ ചില വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. സ്വന്തം പാർട്ടി പോലും തിരിഞ്ഞു നോക്കിയില്ല എന്ന സങ്കടത്തോടെ കേരളം വനിതാ കമ്മിഷൻ അദ്ധ്യക്ഷസ്ഥാനത് നിന്ന് പടിയിറങ്ങേണ്ടി ജോസഫൈനു വന്നു. വനിതാ കമ്മീഷനിലെ ഇപ്പോഴത്തെ സ്ഥിതി നാഥനില്ലാ കളരിപോലെയാണ്. കാരണം ഇനി സ്ത്രീകൾകൾക്ക് പ്രേശ്നങ്ങൾ വന്നാലും നോക്കാൻ ആരുമില്ലെന്ന് അർത്ഥം.
മുരിങ്ങൂര്‍ പീഡനക്കേസില്‍ വനിത കമ്മിഷന്‍ സ്വാധീനത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് രൂക്ഷ വിമര്‍ശനവുമായി കായിക താരം മയൂഖ ജോണി. പരാതി നൽകിയിട്ടും മൊഴി എടുക്കാൻ പോലും എത്തിയില്ല. കമ്മീഷൻ സ്വാധീനത്തിന് വഴങ്ങിയാണ് പ്രവർത്തിക്കുന്നത്. ഇന്ന് മൊഴി എടുക്കാൻ എത്തുമെന്ന് അറിയിച്ചിട്ടും വന്നില്ലെന്ന് മയൂഖ ജോണി പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ച ചൂണ്ടികാട്ടി മയൂഖ ജോണി നേരത്തെ രംഗത്ത് വന്നിരുന്നു.

