Wednesday, December 24, 2025

ഗൂഗിളിൻെറ തലപ്പത്ത് മുൻ ഇന്ത്യൻ ഗ്ലാമർ താരം

ഗൂഗിൾ ഇന്ത്യയുടെ മേധാവിയായി മുൻകാല ഹിന്ദി സിനിമാതാരം മയൂരി കംഗൂ നിയമിതയായി. 90കളിൽ ഹിന്ദിസിനിമയിൽ സജീവമായിരുന്ന മയൂരി 2000ത്തോടെ രംഗം വിടുകയായിരുന്നു.പിന്നീട് നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്തു .ഇപ്പോൾ ഗൂഗിൾ ഇന്ത്യയുടെ വ്യാവസായിക വിഭാഗത്തിന്റെ മേധാവിയായിട്ടാണ് നിയമനം .ഇതിനുമുൻപ് പെർഫോർമിക്സ് എന്ന സ്ഥാപനത്തിൻറെ മാനേജിങ് ഡയറക്ടർ ആയിരുന്നു .

ഹിന്ദിയിലെ എക്കാലത്തേയും ഹിറ്റു ഗാനങ്ങളിലൊന്നായ ” ഖർ സേ നികൽതേ ഹെ ” യിൽ അഭിനയിച്ചത് മയൂരിയാണ്.ദേശീയ അവാർഡ് ലഭിച്ച നസീം (1995 )ലും പ്രധാന റോളിൽ അഭിനയിച്ചു. ഹിന്ദിയിലെ പ്രമുഖ നടൻമാരോടൊപ്പം അഭിനയിച്ച മയൂരി നിരവധി ടെലിവിഷൻ ഷോകളും ചെയ്തിരുന്നു .

Related Articles

Latest Articles