Sunday, November 22, 2026

ഒടുവിൽ നിൽക്കകള്ളിയില്ലാതെ എം സി ജോസഫൈൻ രാജിവെച്ചു

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എം.സി.ജോസഫൈൻ രാജിവെച്ചു​. വിവാദ പ്രസ്​താവനയുടെ പശ്ചാത്തലത്തിലാണ് വനിത കമ്മീഷൻ അധ്യക്ഷയോട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രാജി ആവശ്യപ്പെട്ടത്. വനിത കമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവെക്കാൻ പാർട്ടി നിർദ്ദേശം നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് ജോസഫൈൻ രാജിവെച്ചിരിക്കുന്നത്. ടെലിവിഷൻ പരിപാടിക്കിടെ പരാതികാരിയോട് മോശമായ രീതിയിൽ സംസാരിച്ചതാണ് രാജിയിലേക്ക് വഴിവെച്ചത്. പൊതുസമൂഹത്തിൽ അധ്യക്ഷയ്ക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles