Sunday, November 22, 2026

വിൻഡോസ് അടിമുടി മാറും; പിസിയിൽ ആൻഡ്രോയ്ഡ് ആപ്പുകൾ; പുത്തൻ മാറ്റങ്ങളുമായി വിൻഡോസ് 11 വരുന്നു

കാലിഫോര്‍ണിയ: വിൻഡോസിൻ്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. വിൻഡോസ് 10ൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് വിൻഡോസ് 11 അവതരിപ്പിച്ചിരിക്കുന്നത്. വിൻഡോസ്‌ 10 അവതരിപ്പിച്ച്‌ ആറുവർഷം കഴിഞ്ഞാണ്‌ പുതിയ പതിപ്പ്‌ പുറത്തിറക്കിയത്‌.

ആൻഡ്രോയ്ഡ് ആപ്പുകൾ വിൻഡോസിൽ ഉപയോഗിക്കാനാവും എന്നതാണ് വിൻഡോസ് 11ൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. അഡോബി ക്രിയേറ്റിവ് ക്ലൗഡ്, ഡിസ്നി പ്ലസ്, ടിക്ക്ടോക്ക്, സൂം തുടങ്ങിയ ആപ്പുകളൊക്കെ മൈക്രോസോഫ്റ്റ് സ്റ്റോറിൽ ലഭിക്കും. വെര്‍ച്വലായി നടന്ന ചടങ്ങില്‍ സി.ഇ.ഒ സത്യ നദാലെയാണ്​ പുതിയ പതിപ്പ്​ പുറത്തിറക്കിയത്​. സ്റ്റാര്‍ട്ട്​ മെനു, ടാസ്​ക്​ ബാര്‍, വിഡ്​ജെറ്റുകള്‍ എന്നിവയിലെ മാറ്റങ്ങളാണ്​ പ്രധാന സവിശേഷത.

അതേസമയം, രണ്ടോ അതിലധികമോ കോറുകൾ ഉള്ളതും 1 ജിഗാഹെട്സോ അതിനു മുകളിലോ വേഗതയുള്ളതുമായ പ്രൊസസറിൽ മാത്രമേ വിൻഡോസ് ഇലവൻ ഉപയോഗിക്കാനാവൂ. ആപ്പിള്‍ മാക്ക് ഓഎസിനെ വെല്ലുവിളിക്കുന്ന നീക്കമാണ് വിന്‍ഡോസ് 11 നടത്തിയിരിക്കുന്നത്. രൂപകല്‍പനയില്‍ പലയിടങ്ങളിലും അത് പ്രകടമാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles