Monday, June 17, 2024
spot_img

അഞ്ചാം പനി ഭീതിയിൽ കോഴിക്കോട് ; പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്

കോഴിക്കോട് ; അഞ്ചാം പനി ഭീതിയിലാണ് കോഴിക്കോട് ജില്ല. നാദാപുരം മേഖലയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ ഇതുവരെ ഇരുപത്തിനാലു പേർക്കാണ് രോഗം ബാധിച്ചത്. അതിൽ പതിനെട്ട് പേരും നാദാപുരം പഞ്ചായത്തിൽ നിന്നുള്ളവരാണ്.

പ്രതിരോധ പ്രവർത്തനം ഊർജ്ജിതമായി നടക്കുക്കുകയാണ്. എന്നാൽ രോഗബാധിതരിൽ വർദ്ധനവുണ്ടാകുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വാർഡുകൾ തോറും മൂന്നു ദിവസമായി ബോധവൽക്കരണം നടന്നുകൊണ്ടിരിക്കുകയാണ്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് നാദാപുരത്ത് 340 പേർ ഇനിയും വാക്സിൻ സ്വീകരിക്കാനുണ്ട്

Related Articles

Latest Articles