Tuesday, October 6, 2026

ക്ഷീരവികസന വകുപ്പ് പിടികൂടിയ 15300 ലിറ്റര്‍ പാലില്‍ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല ; പരിശോധനയിൽ കണ്ടെത്തിയത് പാലിലെ കൊഴുപ്പിന്‍റെ കുറവ് മാത്രം

കൊല്ലം : ആര്യങ്കാവിൽ നിന്നും ക്ഷീരവികസന വകുപ്പ് പിടിച്ചെടുത്ത 15300 ലിറ്റര്‍ പാലില്‍ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബില്‍ നടത്തിയ പരിശോധനയിൽ പാലിൽ മായം ചേർത്തതായി കണ്ടെത്താനായില്ല. പാലിലെ കൊഴുപ്പിന്‍റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് 15300 ലീറ്റർ പാലുമായി വന്ന ടാങ്കർ ലോറി അഞ്ചു ദിവസമായി പോലീസ് സ്റ്റേഷനിലാണ് നിൽക്കുന്നത്.

അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും മായം കലർത്തിയ പാൽ കേരളത്തിലേക്ക് എത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ക്ഷീരവികസന വകുപ്പ് പരിശോധന നടത്തിയത്.

Related Articles

Latest Articles