Sunday, December 21, 2025

ഗതാഗത നിയമലംഘനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കണം; ഗതാഗത കമ്മീഷണർ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: നിയമലംഘനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികളും, കോടതി ഉത്തരവുകൾ നടപ്പിലാക്കിയതും വിശദീകരിക്കാൻ ഗതാഗത കമ്മീഷണർ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ഒക്ടോബർ 28ന് ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, നിയമ ലംഘനങ്ങൾക്കെതിരെ നടപടികൾ തുടരുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചു. നടപടികളുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പ് ഹൈക്കോടയിൽ വിശദീകരിച്ചു. ഒക്ടോബർ 7 മുതൽ 16 വരെ നടത്തിയ പരിശോധനകളിൽ സ്വീകരിച്ച നടപടികളാണ് വിശദീകരിച്ചത്.പരിശോധനകളുടെ ഫലമായി 448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ റദ്ദാക്കി. 14 വാഹനങ്ങളുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തതായും മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചു
.
ജംഗിൾ സഫാരി ബസുകളിലെ ഗ്രാഫിക് സ്റ്റിക്കറുകൾ നീക്കം ചെയ്യാൻ നടപടി തുടങ്ങിയെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ വ്യക്തമാക്കി. പരസ്യം സംബന്ധിച്ച കോടതി നിർദേശങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്നും കെ എസ് ആർ ടി സി ആവശ്യപ്പെട്ടു.

Related Articles

Latest Articles