Thursday, October 1, 2026

എല്ലാ ദിവ്യാംഗർക്കും ബസുകളിൽ സൗജന്യ നിരക്കിൽ യാത്ര ഉറപ്പാക്കും ;മന്ത്രി ആന്റണി രാജു.

തിരുവനന്തപുരം: എല്ലാ ദിവ്യാംഗർക്കും സൗജന്യ നിരക്കിൽ ബസ് യാത്ര ഉറപ്പാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. പാർക്കിൻസൺ ഡിസീസ്, മസ്‌കുലർ ഡിസ്‌ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസ്സിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിൾസെൽ ഡിസീസ് എന്നീ രോഗ ബാധിതരും ഡ്വാർഫി സം,ആസിഡ് ആക്രമണത്തിന് ഇരയായവർ ഉൾപ്പെടെ എല്ലാ ദിവ്യാംഗർക്കും ബസുകളിൽ ഇനി മുതൽ യാത്ര ചാർജ് ഇളവ് അനുവദിക്കും.

പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ ലഭിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം. എണ്ണത്തിൽ കുറവെങ്കിലും ഇവരുടെ യാത്രാക്ലേശം പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.45 ശതമാനം അംഗപരിമിതിയുള്ളവർക്കും ബസുകളിൽ യാത്ര പാസ് അനുവദിക്കുമെന്ന് കണ്ണൂർ ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

Related Articles

Latest Articles