Sunday, May 19, 2024
spot_img

ആസാമിൽ ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടു;ഒരാൾ അറസ്റ്റിൽ

ആസാം:ദിബ്രുഗഡിലെ ചബുവ സ്ംഹാഷൻ ഘട്ട് പ്രദേശത്ത് ഹിന്ദു ക്ഷേത്രം ആക്രമിക്കപ്പെട്ടു.
ക്ഷേത്രത്തിലുള്ള ശിവന്റെ വിഗ്രഹം കത്തിക്കുകയും ശ്രീരാമന്റെയും വിഷ്ണുവിന്റെയും വിഗ്രഹത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്തു.പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായയാൾ മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു.ഈ പ്രദേശം ക്രിസ്ത്യൻ ആധിപത്യത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു.

അതെ സമയം കോണ്ടബിത്രഗുണ്ട ഗ്രാമത്തിലെ പ്രസന്ന വെങ്കിടേശ്വര ക്ഷേത്രത്തിൽ നിന്നുള്ള രഥം കത്തിച്ചത് സോഷ്യൽ മീഡിയയിൽ ഇടയ്ക് വാർത്തയായിരുന്നു.നെല്ലൂര്‍ ജില്ലയിലെ കോണ്ടബിത്രഗുന്ത ഗ്രാമത്തിലെ പ്രശസ്തമായ പ്രസന്ന വെങ്കിടേശ്വര ക്ഷേത്രത്തിലെ രഥമാണ് അടുത്തിടെ അക്രമികള്‍ കത്തിച്ചത്.പെട്രോള്‍ ഉള്‍പ്പെടെയുള്ളവ ഒഴിച്ചാണ് രഥം കത്തിച്ചതെന്ന് കണ്ടെത്തിയിരുന്നു.

Related Articles

Latest Articles