meera-jasmine-glamorous-photoshoot
മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരിയാണ് മീര ജാസ്‌മിൻ. ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി. താരത്തിന്റെ രണ്ടാം വരവിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീര എത്തുന്നത്. കൂടാതെ ഇനി സിനിമയിൽ സജീവമായി തുടരുമെന്നും നടി പറഞ്ഞിരുന്നു.
ഇപ്പോഴിതാ തിരിച്ചുവരവിൽ ആരാധകരെ അമ്പരപ്പിക്കുകയാണ് മീര ജാസ്മിൻ. ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. പ്രണയദിനത്തിൽ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. സ്ലീവ് ലസ് ഡീപ് നെക്ക് പിങ്ക് ഗൗണിലാണ് മീര ജാസ്മിൻ എത്തുന്നത്. മുംബൈയിലെ സെലിബ്രിറ്റ് ഫൊട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾ പകർത്തിയത്.
പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്തിടെ പൂർത്തിയായിരുന്നു. മാത്രമല്ല 2016ല്‍ പുറത്തിറങ്ങിയ പത്ത് കല്‍പനകളിലാണ് മുഴുനീള വേഷത്തില്‍ മീര അവസാനമായി മലയാളത്തില്‍ എത്തിയത്. 2018ല്‍ റിലീസ് ചെയ്ത കാളിദാസ് ജയറാം നായകനായ പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…