Thursday, January 8, 2026

മതില്‍ ചാടിക്കടന്ന് പെരിയ അഴിമതിക്കാരനെ പൂട്ടിയ പാര്‍ത്ഥസാരഥി; ആരാണ് ഈ പാര്‍ത്ഥസാരഥി

ദില്ലി: മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തെ രാത്രിയിലെ നാടകീയ നിമിഷത്തില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുമെന്ന് അറിഞ്ഞിട്ടും ഇത്തരമൊരു നീക്കത്തിന് സി.ബി.ഐ തയ്യാറായത് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷവും ആരോപണം ഉന്നയിക്കുന്നു. എന്നാല്‍ ഒരു ഉദ്യോഗസ്ഥന്‍റെ ധൈര്യമാണ് ഇതിന് അന്വേഷണ സംഘത്തിന് പ്രചോദനമായത്. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് പാര്‍ത്ഥസാരഥിയെന്ന ആ ഉദ്യോസ്ഥന്‍റെ ധൈര്യമാണ്.

രാഷ്ട്രീയ വൃത്തങ്ങള്‍ എല്ലാവരും ചോദിക്കുന്നത് ആരാണ് പാര്‍ത്ഥസാരഥിയെന്നാണ്. കഴിഞ്ഞ ദിവസം ചിദംബരത്തെ അറസ്റ്റ് ചെയ്യാനായി മതില്‍ ചാടി കടന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്ത ധീരനായ ഉദ്യോസ്ഥനാണ് പാര്‍ത്ഥസാരഥി. അദ്ദേഹവും മറ്റൊരു ഉദ്യോഗസ്ഥനും മതില്‍ ചാടി കടക്കുന്നതിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിദംബരത്തിന്‍റെ ജോര്‍ ബാഗിലുള്ള വസതിക്ക് മുന്നില്‍ ദില്ലി പോലീസിന്‍റെ കാവലുണ്ടായിരുന്നു. ഗേറ്റുകള്‍ പൂട്ടിയിരുന്നത് കൊണ്ട് ഇവര്‍ മതില്‍ ചാടുകയായിരുന്നു.

ഉദ്യോസ്ഥരെ മുന്നില്‍ നിന്നും നയിച്ചത് പാര്‍ത്ഥസാരഥിയാണെന്ന് സി.ബി.ഐ തന്നെ പറയുന്നു. പിന്‍മാറാന്‍ ഉദ്ദേശമില്ലെന്ന് വ്യക്തമാക്കിയാണ് പാര്‍ത്ഥസാരഥി മതില്‍ ചാടിയത്. ഇവര്‍ യാതൊരു പഴുതും നല്‍കാതെ വീട്ടില്‍ പ്രവേശിക്കുകയും ചിദംബരത്തെ അറസ്റ്റ് ചെയ്ത് സി.ബി.ഐ ആസ്ഥാനത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ സി.ബി.ഐ ചെലവിട്ടത് ഇവിടെയാണ്. അതേസമയം ചിദംബരത്തെ പൂട്ടാനുള്ള നീക്കങ്ങള്‍ രണ്ട് വര്‍ഷം മുന്പ് തന്നെ പാര്‍ത്ഥസാരഥി ആരംഭിച്ചിരുന്നുവെന്നാണ് സി.ബി.ഐ ഉദ്യോസ്ഥര്‍ പറയുന്നു.

പി ചിദംബരത്തിനെതിരെയുള്ള കേസുകളെ കുറിച്ച്‌ പാര്‍ത്ഥസാരഥി നേരത്തെ തന്നെ നന്നായി പഠിച്ചിരുന്നു. 2018 ഏപ്രിലില്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ പാര്‍ത്ഥസാരഥി ചിദംബരത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം നിര്‍ണായക വിവരങ്ങള്‍ കാര്‍ത്തിയില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് ചിദംബരത്തിന് നേരെ പാര്‍ത്ഥസാരഥി നീക്കങ്ങള്‍ തുടങ്ങിയത്. വളരെ ശാന്തനും, നിശ്ചദാര്‍ഢ്യമുള്ള ഉദ്യോസ്ഥനാണ് പാര്‍ത്ഥസാരഥിയെന്ന് സി.ബി.ഐ ഉദ്യോസ്ഥര്‍ പറയുന്നു. ഐ.എന്‍.എക്‌സ് കേസിന് അവസാനമുണ്ടാക്കിയതും അദ്ദേഹത്തിന്‍റെ മിടുക്കാണ്.

Related Articles

Latest Articles