Friday, May 3, 2024
spot_img

മകള്‍ സനയ്ക്ക് മെഹബൂബയെ കാണാം; സുപ്രീംകോടതി അനുമതി നല്‍കി

ദില്ലി: ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാന്‍ മകള്‍ സനാ ഇല്‍തിജ ജാവേദിനു സുപ്രീംകോടതിയുടെ അനുമതി. സനയുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അമ്മയുടെ ആരോഗ്യം സംബന്ധിച്ച് ആശങ്കയുണ്ടെന്നും അമ്മയെ കാണാന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി സനാ സുപ്രീംകോടതിയെ സമീപിച്ചത്. അമ്മയെ കാണാന്‍ അനുവദിക്കണമെന്ന സനയുടെ വാദത്തെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. സനയെ അമ്മയെ കാണാന്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി സോളിസിറ്റര്‍ ജനറലിനോട് ചോദിച്ചു.

സനയ്ക്ക് ചെന്നൈയില്‍നിന്നും ശ്രീനഗറില്‍ എത്തുന്നതില്‍ എന്താണ് പ്രശ്‌നമെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു. സര്‍ക്കാര്‍ വാദം തള്ളിയ കോടതി സനയ്ക്ക് അമ്മയെ കാണാന്‍ അനുവാദം നല്‍കുകയായിരുന്നു. ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍-370 പിന്‍വലിക്കുന്നതിനു മുന്നോടിയായി മുഫ്തി വീട്ടുതടങ്കലിലാക്കിയിരുന്നു. ഓഗസ്റ്റ് നാലിനാണ് മെഹബൂബ മുഫ്തിയെ തടങ്കലിലാക്കിയത്.

Related Articles

Latest Articles