Thursday, January 8, 2026

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേൽശാന്തിമാരുടെ നറുക്കെടുപ്പ് ! പന്തളം കൊട്ടാരത്തിലെ ഋഷികേഷ് വർമ്മയും വൈഷ്ണവിയും സന്നിധാനത്തേക്ക് യാത്ര തിരിച്ചു

കൊല്ലവർഷം 1200 -ലെ ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കുള്ള മേൽശാന്തിമാരെ നറുക്കെടുത്ത് തെരഞ്ഞെടുക്കുന്നതിനായി പന്തളം കൊട്ടാരത്തിലെ ഋഷികേഷ് വർമ്മയും വൈഷ്ണവിയും സന്നിധാനത്തേക്ക് യാത്ര തിരിച്ചു. പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുൻപിൽ വച്ച് കെട്ടിനിറച്ച് വലിയകോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുശേഷമാണ് സംഘം പ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ഒപ്പം സന്നിധാനത്തേക്ക് യാത്ര തിരിച്ചത്.

2011ലെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം റിട്ടയേഡ് ജസ്റ്റിസ് കെ ടി തോമസിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് കുട്ടികളെ തെരഞ്ഞെടുപ്പിന് അയക്കുന്നത്. പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി ശ്രീ പ്രദീപ്കുമാർ വർമ്മയുടെ മകൾ പൂർണ്ണ വർമ്മ – ഗിരീഷ് വിക്രം ദമ്പതികളുടെ മകൻ ഋഷികേശ് വർമ്മ ശബരിമല മേൽശാന്തിയെ നറുക്കെടുക്കും.പന്തളം വടക്കേടത്ത് കൊട്ടാരത്തിൽ കൈരളി തമ്പുരാട്ടിയുടെ മകൻ മിഥുൻ – പ്രീജ ദമ്പതികളുടെ മകൾ വൈഷ്ണവി മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും.

Related Articles

Latest Articles