Wednesday, January 7, 2026

ഡ്യൂട്ടിയുടെ പേരിൽ മാനസിക പീഡനം!;ചോദ്യം ചെയ്ത വനിത പോലീസുകാരിയെ അപമാനിച്ച് ഇറക്കിവിട്ടു;
എസ്ഐക്കെതിരെ പരാതി

കൊച്ചി: ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിത പോലീസുകാരിയെ അപമാനിച്ച് ഇറക്കിവിട്ട എസ്ഐക്കെതിരെ പരാതി.ശനിയാഴ്ച രാവിലെ എറണാകുളം പനങ്ങാട് സ്റ്റേഷനിലാണ്
നാടകീയ സംഭവം അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ വിശ്രമ മുറിയിൽ കയറി വാതിലടച്ച ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ ചേർന്ന് വാതിൽ ചവിട്ടി പൊളിച്ച് പുറത്തിറക്കി.

എസ്ഐ ജിൻസൻ ഡൊമനിക്കിന്‍റെ നടപടിയിലാണ് വനിത സിപിഒ പ്രതിഷേധം ഉയർത്തിയത്. രാവിലെ സ്റ്റേഷൻ ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ അധിക്ഷേപവാക്കുകൾ പറഞ്ഞ് ഇറക്കിവിട്ടെന്നാണ് ആരോപണം. സംഭവത്തിൽ ഡിസിപി അന്വേഷണത്തിന് നിർദ്ദേശം നൽകി. ഡ്യൂട്ടിയെ ചൊല്ലി സ്റ്റേഷനിൽ എസ്ഐയും ഉദ്യോഗസ്ഥരും തമ്മിൽ ഭിന്നതയുണ്ടെന്നാണ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്.

Related Articles

Latest Articles