Friday, December 26, 2025

സോഷ്യൽ മീഡിയയിൽ വൈറലായി ഉണ്ണി മുകുന്ദന്റെ ‘മേപ്പടിയാന്‍’ ; ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്; ഇരുകയ്യും നീട്ടി സ്വീകരിച്ച് ആരാധകർ

നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സോഷ്യൽ മീഡിയ വഴിയാണ് പുറത്ത് വിട്ടത്. നിമിഷങ്ങൾക്കകം തന്നെ പോസ്റ്റർ വൈറലാവുകയും ചെയ്തു. ഉണ്ണിമുകുന്ദന്റെ ആരാധകരടക്കം നിരവധിപ്പേരാണ് പോസ്റ്റർ പങ്കു വച്ചിട്ടുള്ളത്. ആരാധകർ ഏറെ കാത്തതിരിക്കുന്ന ചിത്രം കൂടിയാണിത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ’ കണ്ണില്‍ മിന്നും ‘ എന്നാരംഭിക്കന്ന ഗാനം ഏറേ ജനപ്രീതി നേടിയിരുന്നു. കാര്‍ത്തിക്, നിത്യ മാമ്മൻ എന്നിവരാണ് ഗാനം ആലപിച്ചത്. ജോ പോള്‍ എഴുതിയ വരികള്‍ക്ക് രാഹുല്‍ സുബ്രഹ്മണ്യന്‍ സംഗീതം പകരുന്ന ഗാനമായിരുന്നു അത്.

ഒരു പക്കാ ഫാമിലി എന്റര്‍ടൈനറായ മേപ്പടിയാനില്‍ .അഞ്ജു കുര്യനാണ് നായിക. ഇന്ദ്രന്‍സ്, കോട്ടയം രമേഷ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, നിഷ സാരംഗ് തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം- രാഹുല്‍ സുബ്രമണ്യന്‍, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേശം, പോസ്റ്റര്‍ ഡിസൈനര്‍-ആനന്ദ് രാജേന്ദ്രന്‍,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles