Monday, May 20, 2024
spot_img

മെറിൻ ജോസഫ് ഐപിഎസ് വിദേശ പഠന തിരക്കിലേക്ക്

ദില്ലി: ബ്രിട്ടീഷ് സർക്കാരിന്‍റെ സ്കോളർഷിപ്പ് നേടി വിദേശസർവ്വകലാശാലയിൽ പഠനത്തിന് പോകുന്നതിന്‍റെ സന്തോഷത്തിലാണ് മലയാളിയായ യുവ ഐ.പി.എസ് ഓഫീസർ മെറിൻ ജോസഫ്.

ഓക്സ്ഫോർഡ് സർവ്വകലാശലയിലേക്കാണ് ഒരു വർഷത്തെ ഉപരിപഠനത്തിന് മെറിൻ ജോസഫിന്‍റെ യാത്ര. തിരക്കേറിയ പൊലീസ് ജീവിതത്തിൽ നിന്നും വർഷങ്ങൾക്ക് ശേഷം വീണ്ടും പഠനത്തിരക്കുകളിലേക്ക് മടങ്ങുകയാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കൂടിയായ മെറിൻ ജോസഫ്.

ബിഎ ഹോണേഴ്സ് ബിരുദധാരിയായ മെറിൻ പബ്ലിക് പോളിസിയിൽ മാസ്റ്റേഴ്സിനാണ് ബ്രിട്ടീഷ് ചീവ്നിംഗ് ഗുരുകുൽ സ്കോളർഷിപ്പ് നേടിയത്. സർക്കാരിന്‍റെ അന്തിമ അനുമതി നേടിയാലുടൻ ലണ്ടിനിലേക്ക് പോകും. മെറിന്‍റെ ആദ്യ യൂറോപ്യൻ യാത്രയാണിത്. മെറിനൊപ്പം മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥ നിശാന്തിനിക്കും ഇത്തവണത്തെ സ്കോളർഷിപ്പുണ്ട്.

Related Articles

Latest Articles