Tuesday, May 21, 2024
spot_img

കഴുത്തൊപ്പം വെള്ളത്തിൽ രക്ഷാപ്രവർത്തനവുമായി വ്യോമ സേന ഉദ്യോഗസ്ഥൻ: ധീരതയ്ക്ക് സല്ല്യൂട്ടടിച്ച്‌ സോഷ്യൽ മീഡിയ

ഗാന്ധിനഗര്‍- കഴുത്തൊപ്പം വെളളത്തിൽ നിന്ന് രക്ഷാപ്രവർത്തനം നടത്തിയ വ്യോമസന ഉദ്യോഗസ്ഥന്‍റെ ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. ഗുജറാത്തിലെ നവ്‌സാരിയിൽ കനത്ത മഴയെ തുടർന്ന് വെളളക്കെട്ടിൽ കുടുങ്ങിയ സ്ത്രീയെ രക്ഷിച്ച ലഫ്റ്റനന്‍റ് കരൺ ദേശ് മുഖിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്. വ്യോമസേനയാണ് ട്വിറ്ററിൽ വീഡിയോ പങ്ക് വച്ചത്.

സ്ത്രീയെ തൂക്കു കൊട്ടയിൽ കയറ്റി ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തുകയായിരുന്നു കരണ്‍. തൂക്കുകൊട്ടയിൽ കയറാൻ സ്ത്രീ പേടിച്ചതോടെ കരൺ നേരിട്ട് ഇറങ്ങി. അതിവേഗ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലായിരുന്നു വ്യേമസേന രക്ഷകരായത്. ധീരതയ്ക്കുളള സല്യൂട്ട് എന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ ഇതിനുള്ള പ്രതികരണം. പലപ്പോഴും വ്യോമസേനയുടെ ധീരത അറിയാതെ പോകുന്നു എന്നും കമന്‍റുകള്‍ ഉണ്ട്. കനത്ത മഴയെ തുടർന്ന് ഗുജറാത്തിൽ ചില പ്രദേശങ്ങൾ വെളളത്തിനടിയിൽ ആണ്

Related Articles

Latest Articles