ഫ്രിസ്‌കോ : അമേരിക്കൻ മണ്ണിലും മിന്നും ഫോം തുടരുന്ന അര്‍ജന്റീനന്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയുടെ തകർപ്പൻ ഫോമിന്റെ ബലത്തിൽ ലീഗ് കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഡാലസിനെതിരെ ഇന്റര്‍ മിയാമിയെ വിജയത്തീരമണിഞ്ഞു.
The angle of this Lionel Messi free kick. 😱 Via MLS.pic.twitter.com/9BASgMeUiA
— Roy Nemer (@RoyNemer) August 7, 2023
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും നാല് വീതം ഗോളുകള്‍ നേടി സമനിലയിലായതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് മത്സര വിജയികളെ തീരുമാനിച്ചത്. ആറാം മിനിറ്റില്‍ പന്ത് വലയിലെത്തിച്ച് മെസ്സിയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. എന്നാല്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഡാലസ് ആദ്യ പകുതിയില്‍ മുന്നിട്ട് നിന്നു. രണ്ടാം പകുതിയില്‍ 63-ാം മിനിറ്റില്‍ മറ്റൊരു ഗോള്‍ കൂടി ഡാലസ് നേടി. ഇതോടെ 3-1 എന്ന നിലയിൽ മയാമി പരുങ്ങലിലായി. എന്നാല്‍ രണ്ട് മിനിറ്റനപ്പുറം മിയാമി ഒരു ഗോള്‍ തിരിച്ചടിച്ചു. പിന്നീട് ഇരുഭാഗത്തും ഒരോ സെല്‍ഫ് ഗോളുകളും പിറന്നു. 3 -4 എന്ന സ്‌കോറിൽ മയാമി ഒരു ഗോളിന് പിന്നില്‍ നില്‍ക്കെയാണ് 85-ാം മിനിറ്റിലാണ് മെസ്സിയുടെ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോള്‍ വന്നത്. ഇതോടെയാണ് മത്സരം സമനിലയിലായത്. പിന്നീട് അനുവദിച്ച അധികസമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല . തുടർന്ന് നടത്തിയ ഷൂട്ടൗട്ടില്‍ 5-3ന് മിയാമി വിജയിച്ചു.

