Married man builds secret tunnel to his lover's house, busted by her husband.
മെക്സിക്കോ: രാത്രിയില്‍ കാമുകിയുടെ വീട്ടിലെത്താൻ യുവാവ് കണ്ടെത്തിയ മാര്‍ഗം ആരേയും ഞെട്ടിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തില്‍ വൈദഗ്ധ്യം നേടിയ യുവാവാണ് ബന്ധം രഹസ്യമായി സൂക്ഷിക്കാന്‍ സ്വന്തം വീട്ടില്‍ നിന്നും കാമുകിയുടെ വീട്ടിലേക്ക് തുരങ്കപാത നിര്‍മ്മിച്ചത്. മെക്‌സിക്കോയിലെ വില്ലാസ് ഡെല്‍ പ്രാഡോയിലെ തിജ്വാനയിലാണ് സംഭവം നടന്നത്. ആല്‍ബെര്‍ട്ടോ എന്ന നിര്‍മ്മാണ തൊഴിലാളിയാണ് കാമുകിയെ കാണാന്‍ ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇരുവരും അയല്‍വക്കക്കാരാണ്. കാമുകിയുടെ ഭര്‍ത്താവ് ജോര്‍ജ് സുരക്ഷാ ജീവനക്കാരനാണ്. രാത്രി വളരെ വൈകിയാണ് ഇയാള്‍ വീട്ടിലെത്തിയിരുന്നത്. എന്നാല്‍, ഒരു ദിവസം ജോലി കഴിഞ്ഞ് ഇയാള്‍ നേരത്തെ എത്തിയതോടെയാണ് കള്ളങ്ങള്‍ പൊളിഞ്ഞത്. ഇയാളെ കണ്ട് സോഫയ്ക്ക് പിന്നിലൊളിച്ച ആല്‍ബെര്‍ട്ടോ പെട്ടെന്ന് അപ്രത്യക്ഷനാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സോഫയ്ക്ക് പിന്നിലെ ദ്വാരവും അതിലൂടെയുള്ള തുരങ്ക പാതയും ജോര്‍ജ് കണ്ടെത്തിയത്. അതിനുള്ളിലൂടെ നടന്ന് ജോര്‍ജ് എത്തിയത് ആല്‍ബെര്‍ട്ടോയുടെ വീട്ടിലെ ബെഡ്റൂമില്‍ ആണ്. കയ്യോടെ പിടിക്കപ്പെട്ടെങ്കിലും ഭാര്യയെ ഇതൊന്നും അറിയിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കേട്ടില്ല. ദേഷ്യത്തിലായിരുന്ന ജോര്‍ജ് എല്ലാ കാര്യങ്ങളും ആല്‍ബെര്‍ട്ടോയുടെ ഭാര്യയെ അറിയിച്ചു. ഇത് ആല്‍ബെര്‍ട്ടോയും ജോര്‍ജും തമ്മില്‍ സംഘട്ടനത്തിനും വഴി വച്ചു. വിവരം അറിഞ്ഞെത്തിയ പൊലീസ് ഇടപെട്ടതോടെ സംഘര്‍ഷങ്ങള്‍ ഒഴിവായി.
ഈ ടണലിന്‍റെ നീളം എത്രയെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. എങ്കിലും ആല്‍ബെര്‍ട്ടോയുടെ നിര്‍മ്മാണ വൈദഗ്ധ്യം മുഴുവന്‍ പുറത്തെടുക്കുന്ന രീതിയിലാണ് ഇതിന്‍റെ നിര്‍മ്മാണം എന്നാണ് ചിത്രങ്ങള്‍ കണ്ട് ആളുകളുടെ പ്രതികരണം.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…