Friday, May 24, 2024
spot_img

മെക്‌സിക്കോയിലെ ജയിലിൽ വെടിവെപ്പ്; 14 പേർ കൊല്ലപ്പെട്ടു, രണ്ട് തടവുകാർ രക്ഷപ്പെട്ടു,നാല് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്

മെക്‌സിക്കോ: ന്യൂഡാസ് വാറിലെ ജയിലിലുണ്ടായ വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. 10 ജയിൽ ഗാർഡുകളും സുരക്ഷാ ഏജന്റുമാണ് കൊല്ലപ്പെട്ടത്. 2 തടവുകാർ ജയിലിൽ നിന്ന് കടന്നുകളഞ്ഞു. തോക്കുമായി ജയിലിൽ കടന്നവരാണ് വെടിവെപ്പ് നടത്തിയത്. സുരക്ഷാ കവചമുള്ള വാഹനങ്ങളിലാണ് ആയുധധാരികൾ എത്തിയത്.

ഇവരെ പിന്തുടർന്ന പോലീസ് ഒരു വാഹനവും നാല് പേരെയും പിടികൂടി. പിന്നീട് ഹമ്മറിലെത്തിയ അക്രമികൾ ജയിലിൽ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ തടവുകാരാണോ പുറത്തു നിന്ന് വന്നവരാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Related Articles

Latest Articles