Wednesday, October 21, 2026

ഞാൻ മരിച്ചിട്ടില്ല: വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിന് പിന്നാലെ വിശദീകരണവുമായി മിയ ഖലീഫ

മുൻ പോൺ താരമായ മിയ ഖലീഫ (Mia Khalifa) മരിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി താരം തന്നെ രംഗത്ത്.

മിയ ഖലീഫയുടെ ഓർമയിൽ എന്ന ക്യാപ്ഷനിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന് പിന്നാലെയാണ് ഈ വാർത്ത വൈറലായത്. ഇതോടെ പലരും താരത്തിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

ഇതേത്തുടർന്നാണ് ‘ഞാൻ മരിച്ചിട്ടില്ല’ എന്ന് പറഞ്ഞ് ഒരു മീം പങ്കുവച്ച് താരം തന്നെ രം​ഗത്തെത്തിയത്. താരത്തിന്റെ ഫേസ്ബുക്ക് പേജിൽ മിയ മരിച്ചെന്നാണ് കാണിക്കുന്നത്. പ്രിയ താരത്തിന്റെ ഓർമ്മകൾക്കായി ഈ പ്രൊഫൈൽ സന്ദർശിക്കാം എന്നാണ് പേജിലെ സന്ദേശം.

അതേസമയം 42 ലക്ഷത്തോളം ആരാധകരുള്ളതാണ് മിയയുടെ ഫേസ്ബുക്ക് പേജ്. താരത്തിന്റെ ചിത്രങ്ങളും മുൻ പോസ്റ്റുകളുമൊന്നും പേജിൽ ലഭ്യമല്ല.
ഇതോടെ മിയ മരിച്ചു എന്ന രീതിയിൽ ആദ്യമായല്ല വാർത്തകൾ പ്രചരിക്കുന്നത്. 2020 ജൂണിലും സമാനമായ പ്രചാരണങ്ങൾ നടന്നിരുന്നു.

Related Articles

Latest Articles