Sunday, May 19, 2024
spot_img

ക്വാറന്‍റീനില്‍ കഴിയവേ മരിച്ച അതിഥി തൊഴിലാളിയ്ക്ക് കോവിഡ് നെഗറ്റീവ് ; ഫലം പുറത്തുവന്നു

കാസർഗോഡ് :- ജില്ലയിൽ സ്വകാര്യ ലോഡ്ജിൽ ക്വാറന്‍റീനില്‍ കഴിയവേ മരിച്ച അതിഥി തൊഴിലാളി കോവിഡ് പരിശോധന ഫലം നെഗറ്റിവ് .യു പി സ്വദേശി ബണ്ടി (24) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഇയാൾ ട്രെയിനിൽ കാസർഗോഡ് എത്തിയത് . നാല് സുഹൃത്തുക്കൾക്കൊപ്പമാണ് ഇയാൾ ഇവിടെ എത്തിയത് . ഉച്ചയോടെ ലോഡ്‍ജ്‍ മുറിയിൽ മരിച്ച നിലയിൽ കണ്ടെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. കാസർകോട് ജനറൽ ആശുപത്രിയിലാണ് മൃതദേഹം.മരണ കാരണമറിയാൻ ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യും.

അതേസമയം സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഏറ്റവുമധികം പേര്‍ രോഗമുക്തി നേടിയ ദിനം കൂടിയാണിന്ന്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി .

Related Articles

Latest Articles