Tuesday, May 28, 2024
spot_img

കൊച്ചിയിൽ കടുത്ത നിയന്ത്രണം ; നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

കൊച്ചി :- ജില്ലയിൽ കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, നഗരത്തിൽ കർശന നിയന്ത്രണം . അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങളോട് പുറത്തിറങ്ങരുതെന്നും, നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി.എസ്​.സുനില്‍കുമാര്‍ അറിയിച്ചു. സാമൂഹിക അകലം കര്‍ശനമാക്കും.

ആള്‍ക്കൂട്ടം അനുവദിക്കില്ല. മാസ്​ക്​ ധരിക്കാത്തവര്‍​ക്കെതിരെ നടപടി സ്വീകരിക്കും. രോഗലക്ഷണമുള്ളവര്‍ ഉടന്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണം. അഗ്​നിരക്ഷ സേനയുടെ സഹായത്തോടെ എറണാകുളം മാർക്കറ്റ്​ അണുവിമുക്തമാ​ക്കുമെന്നും മന്ത്രി പറഞ്ഞു.

ബുധനാഴ്​ച ജില്ലയിൽ 12 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാനാണ്​ ജില്ല ഭരണകൂടത്തി​​​െൻറ നീക്കം.

Related Articles

Latest Articles