കുട്ടനാട്: രാമങ്കരിയില്‍ ഇതരസംസ്ഥാന തൊഴിലാളിക്ക് മര്‍ദ്ദനം. ചിക്കന്‍ സ്റ്റാളിലെ ജീവനക്കാരനായ അസം സ്വദേശി മൈക്കിളിനാണ് മര്‍ദ്ദനമേറ്റത്. കോഴിയിറച്ചിയുടെ വിലയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
എസി റോഡ് കരാര്‍ ജീവനക്കാരനാണ് തൊഴിലാളിയെ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. സംഭവം നടന്ന് നാല് ദിവസം ആയിട്ടും പോലീസ് പ്രതികളെ പിടികൂടിയിട്ടില്ല.

