Thursday, December 18, 2025

ഓണക്കാലത്ത് ആശ്വാസം; തിരുവനന്തപുരത്ത് നിർദ്ധനരായവർക്ക് ഓണക്കിറ്റ് വിതരണം ചെയ്ത് സൈനിക കൂട്ടായ്മ

തിരുവനന്തപുരം: സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ നിർദ്ധനരായ 400 പേർക്ക് ഓണക്കിറ്റ് വിതരണം നടത്തി.

തലസ്ഥാനത്തെ എല്ലാ താലൂക്കുകളും കേന്ദ്രീകരിച്ചാണ് സംഘടന ഓണക്കിറ്റ് വിതരണം നടത്തിയത്. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ ശ്രീ. പ്രേംകുമാർ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി.

നിർദ്ധനരായ മൂന്ന് ക്യാൻസർ രോഗികൾക്ക് അനന്തഹസ്തം പദ്ധതിയിലൂടെ ചികിത്സാ സഹായവും നൽകി. ചടങ്ങിൽ കവിയും മലയാള മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി, സംഘടനാ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി അഭിലാഷ്, ജോയിന്റ് സെക്രട്ടറി പ്രമോദ് എന്നിവർ പങ്കെടുത്തു.

Related Articles

Latest Articles