Tuesday, September 22, 2026

മിൽമ പാലിന്റെ വില വർദ്ധന പിൻവലിച്ചു;മിൽമ സ്മാർട്ടിന്റെ വില വർദ്ധിപ്പിച്ചത് തുടരും

തിരുവനന്തപുരം: മിൽമ പാലിന്റെ വില വർദ്ധന പിൻവലിച്ചു. കൊഴുപ്പു കൂടിയ പാൽ മിൽമ റിച്ചിന്റെ വർദ്ധിപ്പിച്ച രണ്ടുരൂപയാണ് പിൻവലിച്ചത്. അതേസമയം മിൽമ സ്മാർട്ടിന്റെ വില വർദ്ധിപ്പിച്ചത് തുടരുമെന്നാണ് അറിയാൻ കഴിയുന്നത്. ഇന്നലെയാണ് മിൽമ പാൽ വില കൂട്ടിയത്. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു റിപ്പോർട്ടുകൾ അതിനിടെയാണ് വില വർദ്ധന പിൻവലിച്ചത്.

മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലുള്ള മില്‍മ റിച്ചിനും, സ്മാര്‍ട്ടിനുമായിരുന്നു ഇന്നലെ വില വര്‍ധിപ്പിച്ചത്. വന്‍ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വില കൂട്ടിയതെന്നായിരുന്നു മില്‍മയുടെ വിശദീകരണം.ഡിസംബറില്‍ പാല്‍ ലിറ്ററിന് ആറുരൂപ മില്‍മ വര്‍ധിപ്പിച്ചിരുന്നു

Related Articles

Latest Articles