Friday, January 9, 2026

മിൽട്ടൺ കര തൊട്ടു .ഉണ്ടായത് വൻ നാശനഷ്ടംഫ്ലോറിഡയില്‍ കനത്ത കാറ്റും മഴയും ! മിന്നൽ പ്രളയത്തിനും സാധ്യത

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരംതൊട്ടു. ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്ത് സീസ്റ്റകീയിലാണ് ചുഴലിക്കാറ്റ് എത്തിയത്.ഫ്‌ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കാറ്റ് ആഞ്ഞടിച്ചു. 125 ലേറെ വീടുകളാണ് ഇതിൽ നശിച്ചത്. ഫ്ലോറിഡയില്‍ കനത്ത കാറ്റും മഴയുമാണ്.28 അടിയോളം ഉയരമുള്ള തിരമാലകളാണ് കരയിലേക്ക് ആഞ്ഞടിച്ചത്. കടുത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്.

അതേസമയം ഫ്ലോറിഡയിലെ പ്രധാന നഗരമായ ടമ്പ ബേയിൽ അതീവ ജാഗ്രത പുലര്‍ത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് വിമാനത്താവളങ്ങൾ അടച്ചു. രണ്ടായിരത്തോളം വിമാന സർവീസുകള്‍ റദ്ധാക്കിയിട്ടുണ്ട് . വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത് 160 കിലോമീറ്റർ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മിൽട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മുൻകരുതലിന്‍റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെയാണ് മേഖലയിൽനിന്ന് ഒഴിപ്പിച്ചിരിക്കുന്നത്.അതേസമയം ഫ്ലോറിഡയില്‍ കനത്ത കാറ്റും മഴയും ഉള്ളതിനാൽ മിന്നൽ പ്രളയത്തിനും സാധ്യത ഉണ്ടെന്നുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്

Related Articles

Latest Articles