Tuesday, December 23, 2025

ആയിരം കിലോ സ്‌ഫോടക വസ്തുക്കളുമായി മിനി ലോറി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ആയിരംകിലോ സ്‌ഫോടക വസ്തുക്കളുമായി വന്ന വാഹനം പോലീസ് പിടികൂടി. കൊല്‍ക്കത്തയ്ക്ക് സമീപം ചിത്ത്പൂരിലെ താല പാലത്തില്‍വച്ചാണ് കൊല്‍ക്കത്ത പോലീസിന്റെ പ്രത്യേകദൗത്യ സംഘം സ്‌ഫോടകവസ്തുക്കളുമായി വന്ന വാഹനം പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു.

ഒഡീഷയില്‍നിന്ന് നോര്‍ത്ത് 24 പര്‍ഗനാസിലേക്ക് വരികയായിരുന്ന മിനി ലോറിയില്‍ 27 ചാക്കുകളിലായാണ് പൊട്ടാസ്യം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. നിറയെ സ്‌ഫോടക വസ്തുക്കളുമായി വാഹനം വരുന്നുണ്ടെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് താലാ പാലത്തില്‍വെച്ച് പ്രത്യേകദൗത്യസംഘം വാഹനം തടഞ്ഞുനിര്‍ത്തി സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.

സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേരും ഒഡീഷ സ്വദേശികളാണ്. പിടിയിലായവരെ വിശദമായി ചോദ്യംചെയ്ത് വരികയാണെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles