Monday, June 17, 2024
spot_img

പാല്‍ വില വർധിപ്പിക്കുന്ന തീരുമാനം വകുപ്പ് മന്ത്രിയായ തന്നെ അറിച്ചില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി; മില്‍മയോട് വിശദീകരണം തേടും

കൊല്ലം : സംസ്ഥാനത്ത് നാളെ മുതല്‍ പാലിനു വില വര്‍ധിക്കാനുള്ള തീരുമാനം വകുപ്പ് മന്ത്രിയായ തന്നെ അറിയിച്ചിട്ടില്ലെന്ന് ജെ. ചിഞ്ചുറാണി വ്യക്തമാക്കി. സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, വിഷയത്തിൽ മില്‍മയോട് വിശദീകരണം തേടുമെന്നും പറഞ്ഞു. മിൽമ ഇപ്പോൾ നടപ്പിലാക്കിയ വില വര്‍ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘‘കേരളത്തിൽ മിൽമ പാലിനു വില വർധിപ്പിക്കാനുള്ള അധികാരം മിൽമയ്ക്കു തന്നെയാണ് ഞങ്ങൾ കൊടുത്തിരിക്കുന്നത്. വില വർധിപ്പിക്കുന്നത് സർക്കാരല്ല. മുൻ കാലഘട്ടത്തിലും അതു തന്നെയായിരുന്നു രീതി. ഇത്തവണ എന്തുകൊണ്ടാണ് വില വർധിപ്പിച്ചതെന്ന് മിൽയുടെ ചെയർമാൻമാരോടു ചോദിച്ചാലേ അറിയാൻ പറ്റൂ. വകുപ്പു മന്ത്രിയെന്ന നിലയിൽ എനിക്ക് ഇതേക്കുറിച്ച് ഒരു അറിവുമില്ല. വില വർധിപ്പിച്ചത് മിൽമ തന്നെയാണ്. അവർക്ക് അതിനുള്ള അധികാരവുമുണ്ട്.’ – മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു.

ലിറ്ററിന് രണ്ട് രൂപ നിരക്കില്‍ നാളെ മുതല്‍ വില വര്‍ധിക്കുമെന്നാണ് മില്‍മ പ്രഖ്യാപിച്ചത്. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂട്ടുന്നത്. വില വര്‍ധന പ്രകാരം 29 രൂപയായിരുന്ന മിൽമാ റിച്ചിന് 30 രൂപയും 24 രൂപയുടെ മില്‍മ സ്മാര്‍ട്ടിന് 25 രൂപയും നാളെ മുതൽ ഉപഭോക്താവ് നല്‍കണം.

Related Articles

Latest Articles