Saturday, June 1, 2024
spot_img

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണം;കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചതിൽ സന്തോഷം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോൾ ഇതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദസഞ്ചാരത്തിന് പ്രത്യേകിച്ച് ആത്മീയ ടൂറിസത്തിനു വലിയ വാര്‍ത്തയാണിതെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭൂമി ശബരിമല വിമാനത്താവള നിർമാണത്തിന് അനുയോജ്യമാണെന്ന അനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഉന്നയിച്ച സംശയങ്ങൾക്കു തൃപ്തികരമായ മറുപടി നൽകിയിരുന്നു. അതോടെയാണ്
കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചത്. ഭൂമിയേറ്റെടുക്കലാണ് അടുത്തഘട്ടത്തിൽ നടക്കുന്നത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ഭൂമിയേറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles